23 January 2026, Friday

രാജ്യത്ത് ദളിതര്‍ക്കുനേരെ വീണ്ടും അധിക്ഷേപം: യുവാവിനെ തല്ലി, ചെരുപ്പ് നക്കാന്‍ നിര്‍ബന്ധിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരന്‍

Janayugom Webdesk
ലഖ്നൗ
July 9, 2023 10:06 am

രാജ്യത്ത് ദളിതര്‍ക്കുനേരെ വീണ്ടും അധിക്ഷേപം. യുവാവിനെ മര്‍ദ്ദനത്തിനിരയാക്കി, ചെരുപ്പ് നക്കിപ്പിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലെ സോനഭദ്ര ജില്ലയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ലൈൻമാൻ തേജ്ബാലി സിംഗ് ആണ് പ്രതി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. 

യുവാവിനെക്കൊണ്ട് ഇയാള്‍ ചെരുപ്പ് നക്കിക്കുന്ന വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തേജ് ബാലി കട്ടിലില്‍ ഇരിക്കുന്നതും യുവാവ് ഇയാളുടെ ചെരുപ്പ് നക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ യുവാവിനെക്കൊണ്ട് ഇയാള്‍ ഏത്തമിടീപ്പിക്കുന്നതും വീഡിയോയിലുണ്ട്. 

രാജേന്ദ്രന്‍ എന്നയാളാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്. രാജേന്ദ്രന്റെ അമ്മയുടെ അമ്മാവന്റെ വീട്ടിൽ വൈദ്യുതി പ്രശ്‌നമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് തേജ്ബാലി ഇവിടെയെത്തിയത്. 

കഴിഞ്ഞയാഴ്ചയും ഇതിനുസമാനമായ സംഭവം മധ്യപ്രദേശില്‍ നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ദളിതന്റെ മേല്‍ മൂത്രമൊഴിച്ച സംഭവം വിവാദമായതിനുപിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

Eng­lish Sum­ma­ry: Anoth­er abuse of Dal­its in the coun­try: Elec­tric­i­ty depart­ment employ­ee beats youth, forces him to lick shoes

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.