23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 29, 2023
July 1, 2023
June 29, 2023
May 31, 2023
May 16, 2023
May 16, 2023
May 14, 2023
May 14, 2023
May 12, 2023
May 12, 2023

സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമം: കോട്ടയത്ത് നഴ്സും അസിസ്റ്റന്റും ആക്രമണത്തിനിരയായി

Janayugom Webdesk
മണിമല
June 29, 2023 4:29 pm

ആരോഗ്യ പ്രവർത്തകരുടെ നേരെ കയ്യേറ്റ ശ്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ പൂണിക്കാവ് ഭാഗത്ത് തെക്കേക്കര വീട്ടിൽ മനീഷ് ടി സി (38) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെള്ളാവൂർ പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ എത്തി വനിതാ നേഴ്സിനെയും, നേഴ്സിങ് അസിസ്റ്റന്റിനെയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

തന്റെ കുട്ടിയുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഇയാളോട് ഒ പി യിൽ നല്ല തിരക്ക് ആയതിനാലും, ഒരു ഡോക്ടർ മാത്രമുള്ളതിനാലും അല്പം വെയ്റ്റ് ചെയ്യണമെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് ഇവിടെ നിന്നും മടങ്ങിയ ഇയാൾ ഉച്ചയോടു കൂടി വീണ്ടും തിരികെയെത്തി വനിതാ നേഴ്സിനെയും, അസിസ്റ്റന്റിനെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. വനിതാ ജീവനക്കാരുടെ ഫോട്ടോയും വീഡിയോയും ഇയാൾ തന്റെ ഫോണിൽ പകർത്തുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Eng­lish Sum­ma­ry: Anoth­er attack on health work­ers in the state: Female Kot­tayam nurse and assis­tant attacked

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.