June 4, 2023 Sunday

Related news

May 31, 2023
May 16, 2023
May 16, 2023
May 14, 2023
May 14, 2023
May 12, 2023
May 12, 2023
May 11, 2023
May 11, 2023
May 11, 2023

മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിച്ച രോഗി ഡോക്ടറെ ആക്രമിച്ചു: കേസെടുത്ത് പൊലീസ്

Janayugom Webdesk
കൊച്ചി
May 16, 2023 9:37 am

എറണാകുളം മെഡിക്കൽ കോളജിലും ഡോക്ടറെ ആക്രമിച്ച് രോഗി. പരിക്കേറ്റ് ചികിത്സക്കെത്തിയ യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്. വട്ടേക്കാട് സ്വദേശി ഡോയൽ ആണ് ആക്രമണം നടത്തിയത്. തന്റെ മുഖത്തടിച്ച യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടര്‍ ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി. വനിതാ ജീവനക്കാരോട് അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അപകടമുണ്ടായതിനുപിന്നാലെ ബന്ധുക്കളാണ് ഡോയലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ പരാതിയിൽ കളമശ്ശേരി പോലീസ് ഡോയലിനെതിരെ കേസ് എടുത്തു. 

Eng­lish Sum­ma­ry: A patient who was tak­en to a med­ical col­lege attacked a doc­tor: a case has been reg­is­tered by the police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.