
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനെരെ ആക്രമണം തുടരുന്നു.തിങ്കളാഴ്ച വൈകിട്ട് ജഷോര്‍ ജില്ലയിലെ ഗ്രാമത്തില്‍ യുവാവിനെ വെടിവെച്ചു കൊന്നു.റാണാ പ്രതാപ് (45) ആണ് കൊല്ലപ്പെട്ടത് .അജ്ഞാതരായ ചിലർ യുവാവിനെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഒന്നിലേറെ വെടിയേറ്റ ഇയാൾ സ്ഥലത്തു തന്നെ മരിച്ചുവീണു.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. തിങ്കളാഴ്ച രാത്രി പലചരക്ക് കടയുടമയായ യുവാവും കൊല്ലെപ്പട്ടിരുന്നു. ശരത് ചക്രവർത്തി മണി (40) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കച്ചവടക്കാരനായ ഖോകോൺ ചന്ദ്ര ദാസി(50)നെ അജ്ഞാതർ ചേർന്ന് ക്രൂരമായി ആക്രമിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.