26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 9, 2024
December 8, 2024
December 5, 2024
November 29, 2024
November 28, 2024
November 28, 2024
November 27, 2024
November 12, 2024
November 10, 2024

കണ്ണൂരില്‍ വീണ്ടും ട്രെയ്ന്‍ അപകടപ്പെടുത്താന്‍ ശ്രമം; വിവിധയിടങ്ങളില്‍ അജ്ഞാതര്‍ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ നിരത്തുന്നു

Janayugom Webdesk
July 20, 2022 3:13 pm

വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച് അട്ടിമറിശ്രമം നടക്കുന്നതായി സംശയം. പൊലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങി. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടത്തോടെ നിരത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ചിലയിടത്തെ കല്ലുകള്‍ തട്ടിത്തെറിപ്പിച്ച് ട്രെയ്ന്‍ കടന്നുപോവുകയും ചെയ്തു. റെയില്‍വേ ട്രാക്കില്‍ ഇതിന്റെ അടയാളങ്ങളുണ്ട്.

കഴിഞ്ഞ 17-ാം തീയതി മുതല്‍ കണ്ണൂരിലെ വിവിധയിങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യം കണ്ണൂര്‍ ആനയിടുക്കിലും പിന്നീട് ചിറക്കലിലും കരിങ്കല്‍ച്ചീളുകള്‍ ട്രാക്കില്‍ വെച്ചതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വളപട്ടണത്തും സമാനസംഭവമുണ്ടായത്. ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടത്തോടെ നിരത്തിവെച്ച സംഭവത്തില്‍ അട്ടിമറിശ്രമമടക്കം പരിശോധിക്കുന്നുണ്ട്.

Eng­lish sum­ma­ry; Anoth­er attempt to endan­ger the train in Kan­nur; At var­i­ous places unknown peo­ple are lay­ing grav­el on the track

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.