ലോക പുസ്തക ദിനത്തിൽ വേറിട്ടൊരു പുസ്തക പ്രകാശനം. മുത്തച്ഛന്റെ മലയാളത്തിലുള്ള പുസ്തകവും അതിന് ചെറുമകന്റെ ഇംഗ്ലീഷ് പരിഭാഷയുമാണ് ഒരു വേദിയിൽ പ്രകാശനം ചെയ്തത്. പുസ്തക രചയിതാവും ഐഎസ്ആർഒ റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ചെങ്കുളം കൂടാരപ്പള്ളിൽ കെ എം ജോർജിന്റെ ‘ക്രിക്കറ്റ് മാനിയ’ എന്ന മലയാളത്തിലുള്ള പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ചെറുമകൻ ജോർജ് മാത്യൂസ് കൂടാരപ്പള്ളിലാണ്.
ഓടനാവട്ടം കോസ്മിക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈഎംസിഎ മുൻ ദേശീയ നിർവാഹക സമിതി അംഗം കെ ഒ രാജുക്കുട്ടി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വെളിയം ടിവിടിഎം ഹൈസ്കൂൾ മുന്‍ പ്രഥമാധ്യാപകൻ അനൽ പി വർഗീസ് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ രാജൻ കോസ്മിക് ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.