കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുളയിലും കേസ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 80,000 രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശിയായ യുവതിയുടെ മാതാവാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്തു.
ആറന്മുള സ്വദേശിനിയും എംകോ ബിരുദധാരിയുമായ യുവതിക്ക് ജനറൽ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിൽ റിസപ്‌ഷനിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.
കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റ് തസ്തികയിൽ നിയമന ഉത്തരവ് കൈമാറി യുവതിയിൽ നിന്ന് 50,000 രൂപ വാങ്ങിയ സംഭവത്തിലാണ് അരവിന്ദ് വെട്ടിക്കലിനെ കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. ആരോഗ്യ വകുപ്പ് ഡയറക്ടറർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അരവിന്ദ് പറഞ്ഞത് പ്രകാരം ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
English Summary: Another case against Youth Congress leader
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.