3 January 2026, Saturday

Related news

January 3, 2026
January 1, 2026
December 24, 2025
December 9, 2025
October 10, 2025
October 7, 2025
October 5, 2025
September 7, 2025
September 7, 2025
August 31, 2025

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു

Janayugom Webdesk
ഭോപാല്‍
January 16, 2024 7:29 pm

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്ന് എത്തിച്ച ശൗര്യ എന്ന പേരുള്ള ചീറ്റയാണ് ചത്തത്. ഇതുവരെ മൂന്ന് കുഞ്ഞുങ്ങളടക്കം 10 ചീറ്റകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ചത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. മൃഗങ്ങള്‍ തമ്മിലുള്ള പോര്, രോഗങ്ങള്‍, മുറിവുകള്‍ തുടങ്ങിയ കാരണങ്ങളാലാണ് ചീറ്റകള്‍ ചത്തതെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രൊജക്ട് ചീറ്റ. ഇതിന്റെ ഭാഗമായി 20 ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ചിരുന്നു.

Eng­lish Summary;Another chee­tah died in Mad­hya Pradesh’s Kuno Nation­al Park
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.