24 January 2026, Saturday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 13, 2026
January 10, 2026
January 10, 2026
January 9, 2026
January 6, 2026
January 6, 2026

ബംഗ്ലാദേശിൽ വീണ്ടും ഭൂചലനം; 4.1 തീവ്രത, ധാക്കയിലും അയൽജില്ലകളിലും പ്രകമ്പനം

Janayugom Webdesk
ധാക്ക
December 4, 2025 4:35 pm

ബംഗ്ലാദേശിൽ വ്യാഴാഴ്ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ ധാക്കയിലും സമീപ ജില്ലകളിലും പ്രകമ്പനം ഉണ്ടായി. പ്രാദേശിക സമയം രാവിലെ 6:14നാണ് ഭൂകമ്പം ഉണ്ടായത്. നർസിംഗ്ഡിയിൽ നിന്ന് 30 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്തതെന്ന് യൂറോപ്യൻ‑മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ, മ്യാൻമർ, യുറേഷ്യൻ എന്നീ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാൽ ബംഗ്ലാദേശ് വലിയ ഭൂകമ്പ സാധ്യത നേരിടുന്ന രാജ്യമാണ്. കഴിഞ്ഞ മാസം 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 10 പേർ മരണപ്പെടുകയും ധാക്ക, നർസിംഗ്ഡി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ മധ്യഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർചലനങ്ങളും ഭീഷണി ഉയർത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതയുള്ള 20 നഗരങ്ങളിൽ ഒന്നായാണ് ധാക്കയെ കണക്കാക്കുന്നത്. ജനസാന്ദ്രതയേറിയതും പഴകിയതും തകർന്നതുമായ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. പ്രത്യേകിച്ച്, തലസ്ഥാനത്തിന്റെ പഴയ ഭാഗത്താണ് കൂടുതൽ ജനത്തിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.