17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023
April 16, 2023
April 13, 2023

യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; ആതിഖ് അഹമ്മദിന്റെ മകൻ അസദിനെ വെടിവച്ചുകൊന്നു

Janayugom Webdesk
ലഖ്നൗ
April 13, 2023 7:58 pm

ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഉമേഷ് പാൽ വധക്കേസിലെ പ്രതിയാണ് അസദ്. മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതേ കേസിലാണ് ആതിഖ് അഹമ്മദ് ജയിലിൽ കഴിയുന്നത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ചൗധരിയെയും മാർച്ച് ഏഴിന് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ഉമേഷ് പാൽ കേസിൽ പൊലീസിന്റെ ‘വാണ്ടഡ്’ പട്ടികയിൽപ്പെട്ടവരാണ് ആസാദും ഗുലാമും. ഝാൻസിയിൽ ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് വിദേശ തോക്കുകള്‍, മൊബൈൽ ഫോൺ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
എസ്പി-ബിഎസ്‌പി അനുയായികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 2005 ജനുവരിയിൽ എംഎല്‍എ രാജു പാൽ വെടിയേറ്റു മരിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ. 2006ൽ ഉമേഷിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം ജയിലില്‍വച്ച് തന്നെ കൊലപ്പെടുത്താന്‍ നീക്കമുള്ളതായി ആതിഖ് അഹമ്മദ് പലതവണ ആരോപണം ഉയര്‍ത്തിയിരുന്നു.
യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ല. അധികാരത്തിന് തെറ്റും ശരിയും തീരുമാനിക്കാൻ അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. യുപിയില്‍ ബിജെപി അധികാരത്തിലെത്തിയശേഷം തുടര്‍ച്ചയായി നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പ്രയാഗ്‌രാജ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കനത്ത സുരക്ഷയിൽ ഇരുവരെയും ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദിനേശ് ഗൗതം മുമ്പാകെ ഹാജരാക്കിയിരുന്നു. അഹമ്മദിനെയും അഷ്‌റഫിനെയും ഏപ്രിൽ 26 വരെ പ്രയാഗ്‌രാജിലെ നൈനി ജയിലിൽ പാർപ്പിക്കുമെന്ന് ഉമേഷ് പാലിന്റെ ഭാര്യ ജയയുടെ അഭിഭാഷകൻ വിക്രം സിങ് പറഞ്ഞു. ഇവരുടെ പൊലീസ് കസ്റ്റഡി അപേക്ഷയിൽ വാദം ഇനിയും പൂർത്തിയായിട്ടില്ലെന്നും സിങ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: Anoth­er encounter killing in UP; Atiq Ahmed’s son Asad was shot dead

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.