22 January 2026, Thursday

Related news

January 18, 2026
January 13, 2026
January 8, 2026
January 5, 2026
January 4, 2026
January 3, 2026
December 29, 2025
December 27, 2025
December 27, 2025
December 26, 2025

കമല ഹാരിസിന്റെ പ്രചാരണ ഓഫിസിന് നേരെ വീണ്ടും വെടിവെപ്പ്

Janayugom Webdesk
വാഷിങ്ടൺ
September 25, 2024 2:59 pm

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അരിസോണയിലെ ടെമ്പെ നഗരത്തിലെ പ്രചാരണ ഓഫിസിനു നേരെ അക്രമികൾ വെടിവയ്പ്പുണ്ടാകുന്നത്. സെപ്റ്റംബർ 16നും ഓഫീസിന് നേരെ ആക്രമുണ്ടായി. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നടന്ന വെടിവെപ്പിൽ കെട്ടിടത്തിന്റെ മുൻവശത്തെ ജനാലകൾ തകർന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയത്ത് ഓഫിസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി ഓഫിസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി ടെമ്പെ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ‌ കൂടുതൽ അന്വേഷണവും നടന്നു വരികയാണ്. വള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കമലാ ഹാരിസ് അരിസോണ സന്ദർശിക്കാനിരിക്കെയാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.