മണിപ്പൂരിലെ മോറെയിൽ വീണ്ടും വെടിവയ്പ്. ചൊവ്വാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിലുണ്ടായ വെടിവയ്പില്‍ ഏഴ് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ചവാങ്ഫൈ മേഖലയിലാണ് വെടിവയ്പുണ്ടായത്. തെരച്ചിലിനിടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ വേണ്ടി ആയുധധാരികളുടെ സംഘം പൊലീസിനെതിരേ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ നാല് പൊലീസ് കമാൻഡോകൾക്കും മൂന്ന് ബിഎസ്എഫ് ജവാന്മാർക്കും പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
കുക്കി സംഘടനകളാണ് ആക്രമണത്തിന് പിന്നിലൊന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമുണ്ടായ വെടിവയ്പിൽ നാല് പൊലീസുകാർക്കും ഒരു അതിർത്തി സുരക്ഷാസേന ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. തൗബാൽ ജില്ലയിലെ ലിലോങ് മേഖലയിലുണ്ടായ ആക്രമത്തില്‍ നാല് പേർ വെടിയേറ്റ് മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മെയ്തി സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മണിപ്പൂരി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് അഞ്ച് താഴ്‌വര ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.
തൗബാല്‍ കൂട്ടക്കൊലയ്ക്ക് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി തീവ്ര മെയ്തി സംഘടനകളുടെ നേതൃത്വത്തില്‍ പരേഡ് നടത്തിയത് സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക യൂണിഫോമില്‍ തുറന്ന വാഹനത്തി അക്രമിസംഘം യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെയ്തി തീവ്ര വിഭാഗമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എല്ലാവരും അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അഭ്യര്‍ത്ഥിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ കഴിഞ്ഞ വർഷം മേയില്‍ ആരംഭിച്ച വർഗീയ കലാപത്തിൽ ഇതുവരെ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
English Summary;Another firing in Manipur; Seven security personnel injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.