
“എപ്പോഴും സജ്ജരായിരിക്കുക, എപ്പോഴും ജാഗ്രത പാലിക്കുക”, ഇന്ത്യൻ ആർമിയുടെ എഡിജിപിഐ എക്സിൽ പോസ്റ്റ് ചെയ്തു. “പാകിസ്ഥാനും ഇന്ത്യയും ‘യുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൈകാര്യം ചെയ്യേണ്ടത് ഇന്ത്യയും പാകിസ്ഥാനുമാണ്. കശ്മീർ 1500 വർഷമായി അവർക്കിടയിലെ വിഷയമാണെ“ന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടത് 1947ൽ ആണെന്ന് പോലും മറന്നു! പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറയുന്നത് ഇസ്ലാമാബാദ് യുദ്ധം ആഗ്രഹിക്കുന്നില്ല എന്നാണ്. അതേസമയം “ലോകത്തിന്റെ അറ്റം വരെ പിന്തുടരും” എന്ന പ്രാരംഭ ഭീഷണിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാവരെയും ഊഹാപോഹങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഹിന്ദിയിൽ ഇതിനെ ‘കെഎൽപിഡി’ എന്ന് വിളിക്കുന്നു, അതായത് “ഉയരത്തിലേക്ക്” എന്നതിന് പകരം “താഴ്ചയിലേക്ക്” എന്ന് പറയുന്നതിന്റെ വിരുദ്ധോക്തി. മോഡിയുടെ ‘യുദ്ധം’ എന്ന വാക്ക് ഏറെ പഴയതും ആയിത്തീർന്നിരിക്കുന്നു. പഹൽഗാം ഇന്ത്യയുടെ വ്യാജ ഓപ്പറേഷനാണെന്ന ആരോപണവുമായി ‘നിഷ്പക്ഷ അന്വേഷണം’ ആവശ്യപ്പെടുകയാണ് പാകിസ്ഥാൻ. മറിയം നവാസും ബിലാവൽ ഭൂട്ടോയും ഫവാദ് ചൗധരിയും അങ്ങനെ ആവശ്യപ്പെടുന്നു. ഒരുപക്ഷേ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാൻ പോലും. സിന്ധു നദിയുടെ ഒഴുക്കിന് ഭീഷണിയായ സാഹചര്യത്തില്‍ പാകിസ്ഥാൻ മുഴുവൻ ഒറ്റക്കെട്ടാണ്.
ജനറൽ മുനീർ തന്റെ കുടുംബത്തെ ചാർട്ടേഡ് വിമാനത്തിൽ കയറ്റിവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു! വീരവാദത്തിന്റെ രാഷ്ട്രമായ പാകിസ്ഥാൻ കണ്ണടച്ചുവോ? “നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏതൊരു അന്വേഷണത്തിലും പങ്കെടുക്കാൻ പാകിസ്ഥാൻ തയ്യാറാണ്,” ഒസാമ ബിൻ ലാദന്‍ തന്റെ സ്രഷ്ടാവിനെ കണ്ടെത്തിയ അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ വച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാനിലേക്ക് അതിക്രമിച്ചുകയറി ബിൻ ലാദനെ തട്ടിക്കൊണ്ടുപോയാണ് അമേരിക്ക ഒസാമയെ കടലിൽ ‘മാന്യമായി സംസ്കരിച്ചത്.’ ഷെഹ്ബാസ് ഷെരീഫ് ഇപ്പോൾ പറയുന്നത്, “ഏത് ദുഷ്കരമായ സംഭവങ്ങൾക്കെതിരെയും രാജ്യത്തിന്റെ പരമാധികാരവും അതിന്റെ പ്രദേശിക സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരും സജ്ജരുമാണ്” എന്നാണ്. 2019 ഫെബ്രുവരിയിൽ ഇന്ത്യയുടെ കടന്നുകയറ്റത്തോടുള്ള പാകിസ്ഥാന്റെ “ശക്തമായ പ്രതികരണവും” ഷെഹ്ബാസ് ചൂണ്ടിക്കാട്ടി. “അന്താരാഷ്ട്ര ഏജന്‍സികളുടെ അന്വേഷണവുമായി ഇസ്ലാമാബാദ് സഹകരിക്കാൻ തയ്യാറാണ്” എന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. എന്നാൽ ഏതെങ്കിലും ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുന്നതിന് മുമ്പ്, പഹൽഗാമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫോഴ്‌സ്’ പിന്മാറി. തങ്ങളല്ല കുറ്റവാളികളെന്നും വെബ്‌സൈറ്റ് ഹൈജാക്ക് ചെയ്യപ്പെട്ടു എന്നും വാദിച്ചു. യുദ്ധം ഉണ്ടാകുമോ എന്നും അങ്ങനെ സംഭവിക്കുമെങ്കില്‍ ആരാണ് തടയുക എന്നതുമാണ് പ്രധാന ചോദ്യം? പഹൽഗാമിലെ ബൈസരനിൽ നടന്ന ഭീകരാക്രമണത്തിന് ഒരാഴ്ച പഴക്കമുണ്ട്. പാകിസ്ഥാന്റെ ജീവനാഡിയായ ‘സിന്ധുവിൽ’ വളരെ കുറച്ച് വെള്ളം മാത്രമേ ഒഴുകുന്നുള്ളൂ. 1964 മുതൽ സിന്ധു നദീജല കരാർ നിലവിലുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഒരു യുദ്ധവും അതില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇന്ന്, ന്യൂഡൽഹി ഒരുപടി മുന്നോട്ടുപോയി ഉടമ്പടിയിൽ കെെവച്ചിരിക്കുകയാണ്.
പാകിസ്ഥാനെ വേദനിപ്പിക്കുന്ന മറ്റ് നടപടികളെക്കുറിച്ചും സംസാരിക്കുന്നു. പാകിസ്ഥാനിലെ മാധ്യമങ്ങൾ പ്രധാനമന്ത്രി മോഡിയെ ‘ഗുജറാത്തിലെ കശാപ്പുകാരൻ’ എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു! എന്നിട്ടും ‘യുദ്ധ’ത്തിന്റെ ഒരു സൂചനയും കാണുന്നില്ല. പ്രധാനമന്ത്രി മോഡി എന്തിനാണ് കാത്തിരിക്കുന്നത്? ഇന്ത്യ അതിന്റെ “രണ്ടാം ആണവ ആക്രമണ സിദ്ധാന്തം” പരിഷ്കരിച്ചുവെന്നതുൾപ്പെടെ എല്ലാത്തരം അസംബന്ധങ്ങളും പാകിസ്ഥാൻ പ്രതിരോധ വിദഗ്ധർ പ്രചരിപ്പിക്കുകയാണ്. പാകിസ്ഥാൻ ഹൈക്കമ്മിഷനെ ഒഴിവാക്കി. ഇന്ത്യയിൽ കുടുങ്ങിയ പാകിസ്ഥാനികൾ കരഞ്ഞുകൊണ്ട് സ്ഥലംവിട്ടു. ചിലർ ഇന്ത്യയുടെ ആധിപത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചുകൊണ്ടും, മറ്റുള്ളവർ ഹൃദയത്തോടാപ്പം കൂടെനിൽക്കാൻ ആഗ്രഹിച്ചുകൊണ്ടും. അട്ടാരി അതിർത്തി അപ്പോഴും ഗംഭീരമായി നിലകൊള്ളുന്നു. എന്നാൽ ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷാ ചന്ദ്രനിലെ ഏറ്റവും അകലെയുള്ള മനുഷ്യനെപ്പോലെ കാണപ്പെടുന്നു. അട്ടാരി അതിർത്തിയിലൂടെ പ്രവേശിച്ച എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും ഇന്ത്യ വിടാനുള്ള അവസാന ദിവസം മേയ് ഒന്നാണ്. പാകിസ്ഥാനും അതേനാണയത്തില്‍ തിരിച്ചടിച്ചിട്ടുണ്ട്. നമ്മൾ രണ്ട് രാഷ്ട്രങ്ങളാണ്, പക്ഷേ ഒരു ഹൃദയമുള്ളവരാണ്.
ഒരു ഇന്തോ-പാകിസ്ഥാൻ യുദ്ധം ഏറെക്കാലമായി കാത്തിരിക്കുകയാണ് പലരും. ‘കാർഗിൽ യുദ്ധം’ വിദൂര ഓർമ്മയാണ്. ന്യൂഡൽഹി “ഒരു തെളിവും അന്വേഷണവുമില്ലാതെ ഇസ്ലാമാബാദിനെ ശിക്ഷിക്കാൻ” ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ പറയുന്നത് അവരുടെ ഭയത്തില്‍ നിന്നാണെന്ന് തോന്നുന്നു. എന്നാല്‍ യുദ്ധമൊഴിവാക്കാൻ പാകിസ്ഥാൻ ഒരു ശ്രമവും നടത്തുന്നില്ല. പക്ഷേ പ്രധാനമന്ത്രി മോഡി തന്റെ ഭീഷണിയിൽ തന്നെയാണ്. ഹിന്ദുക്കളോട് പാന്റ്സ് താഴ്ത്താൻ ആവശ്യപ്പെട്ടത് ഒരുതരത്തിലും ക്ഷമിക്കാൻ കഴിയുന്നതല്ല. “യുദ്ധം പൊട്ടിപ്പുറപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം യുദ്ധം ഈ പ്രദേശത്ത് ദുരന്തത്തിന് കാരണമാകും” എന്ന് പറഞ്ഞ് ഖ്വാജ ആസിഫിനെ നിരാശപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിന്റെ മണ്ണിൽ നിന്ന് “ലോകത്തിന്റെ അറ്റം വരെ ഭീകരരെ പിന്തുടരുമെന്ന്” മോഡി വാഗ്ദാനം ചെയ്തു. “ഞാൻ മുഴുവൻ ലോകത്തോടും പറയുന്നു. ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് ഒരിക്കലും തീവ്രവാദത്താൽ തകർക്കപ്പെടില്ല. തീവ്രവാദികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല”. ഈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും വലിയ ശിക്ഷ ലഭിക്കുമെന്നും മോഡി പറഞ്ഞു. പഹൽഗാം ‘വഖഫ് പോരാട്ടത്തിന്’ പൂർണ വിരാമമിട്ടു. അസദുദ്ദീൻ ഒവൈസി പോലുള്ള മുസ്ലിം രാഷ്ട്രീയക്കാർ നിശബ്ദരായി. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും. സുപ്രീം കോടതിയെയും മെരുക്കിയോ? എല്ലാം ‘എപ്പോൾ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടും, കാത്തിരിക്കൂ’ എന്നതിലേക്ക് നിപതിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.