അമേരിക്കയിലെ ഇന്ത്യൻ ജനതയില്‍ ആശങ്കയുണര്‍ത്തി മറ്റൊരു വിദ്യാര്‍ത്ഥികൂടി മരിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി അഭിജിത് പരുചുരു(20)വാണ് മരിച്ചത്. അതേസമയം, അഭിജിത്തിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി.
അഭിജിത്തിനൊപ്പം കണക്ടിക്കറ്റിലാണ് മാതാപിതാക്കളും താമസിക്കുന്നത്. മാര്‍ച്ച് 11ന് വനമേഖലയിലെ കാറിനുള്ളിലാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. അഭിജിത്തിനെ സര്‍വകലാശാല കാമ്പസില്‍വച്ച് കൊലപ്പെടുത്തിയതാണെന്നും മൃതദേഹം കാറില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
വിദ്യാര്‍ഥിയുടെ മൃതദേഹം കഴിഞ്ഞദിവസം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
English Summary: Another Indian student found de ad in America: Family claims it was murder
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.