23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 8, 2024
December 3, 2024
November 24, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
October 2, 2024

സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട്: ആലപ്പുഴയിലും കോണ്‍ഗ്രസില്‍ രാജി

Janayugom Webdesk
November 15, 2022 2:27 pm

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ജില്ലാ എക്സിക്യൂട്ടീവ് അംഗം എച്ച് നജീം തന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് നജീമിന്റെ രാജി.

കെ സുധാകരനെ പോലെ ഒരാള്‍ നയിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് നജീം ഫേസ്ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്. ആലപ്പുഴ ജില്ലയില്‍ ഡിസിസിയുമില്ല, മറ്റ് പ്രാദേശിക കമ്മിറ്റികളുമില്ലെന്നും അതിനാലാണ് ഫേസ്ബുക്കിലൂടെ രാജിക്കാര്യം അറിയിക്കുന്നതെന്നും നജീം പറയുന്നു.

ഇന്ന് രാവിലെ കാസര്‍ഗോഡ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി വൈസ് പ്രസി‍ഡന്റുമായിരുന്ന സികെ ശ്രീധരനും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ രാജിക്കും കാരണമായത്. ഇനി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് രാജ്യത്തെ ഫാസിസത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

Eng­lish Sum­mery: Anoth­er res­ig­na­tion in Con­gress against K Sud­hakaran’s RSS stand

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.