3 March 2026, Tuesday

Related news

February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 20, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026

കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 3, 2025 12:39 pm

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്. 

കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 7904 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് 5002 കോടി രൂപ ലഭിച്ചിരുന്നു. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആകെ 12,906 കോടി രൂപ കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവര്‍ഷത്തിൽ നൽകിയത് 1,467 കോടി രൂപയും.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.