23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026

ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി: മുന്‍ എംപി കോണ്‍ഗ്രസില്‍

Janayugom Webdesk
ചണ്ഡീഗഢ്
May 12, 2024 8:50 pm

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിക്ക് നൽകിയ പിന്തുണ പിൻവലിച്ചതിന് പിന്നാലെ മുൻ എംപിയും ഒബിസി നേതാവുമായ കൈലാഷോ സൈനി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. 

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ സാന്നിധ്യത്തിലാണ് കൈലാഷോ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംപിയായ നേതാവാണ് കൈലാഷോ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി സുശീൽ ഗുപ്തയ്‌ക്കായി താൻ പ്രചരണം നടത്തുമെന്നും’ കൈലാഷോ പറഞ്ഞു. 

1998,1999 വർഷങ്ങളിൽ കുരുക്ഷേത്ര ലോക്‌സഭാ സീറ്റിൽ നിന്ന് യഥാക്രമം ഹരിയാന ലോക്ദൾ (രാഷ്ട്രീയ), ഇന്ത്യൻ നാഷണൽ ലോക്ദൾ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാന ലോക്ദൾ (രാഷ്ട്രീയ) എന്നായിരുന്നു ഐഎൻഎൽഡി നേരത്തെ അറിയപ്പെട്ടിരുന്നത്. കുരുക്ഷേത്രയിലെ ജില്ലാ പരിഷത്തിന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ കൈലാഷോ കോൺഗ്രസിൽ ചേർന്നിരുന്നെങ്കിലും തുടർന്ന് നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ടിക്കറ്റിൽ പരാജയപ്പെതോടെ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ബിജെപിയിൽ ചേരുകയായിരുന്നു. 

ബിജെപിയിൽ ചേർന്നത് അബദ്ധമായിരുന്നുവെന്നും പൊതുജനക്ഷേമത്തെ കുറിച്ച് അവർക്ക് യാതൊരു വേവലാതിയുമില്ലെന്നും കൈലാഷോ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: Anoth­er set­back for BJP in Haryana: For­mer MP in Congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.