22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 2, 2024
May 18, 2024
May 18, 2024
April 2, 2024
February 11, 2024
December 24, 2023
December 14, 2023
May 3, 2023
March 16, 2023
February 8, 2023

വീണ്ടുമൊരു വിസ്മയ: സ്ത്രീധനമായി കാറും സ്വര്‍ണവും നല്‍കിയില്ലെന്ന പേരില്‍ ഭാര്യയെ അടിച്ചുകൊന്നു, ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കെട്ടിത്തൂക്കി ഭര്‍ത്താവ്

Janayugom Webdesk
June 15, 2022 9:20 am

രാജ്യത്ത് വീണ്ടും സ്ത്രീധന മരണം. സ്ത്രീധനമായ കാറും സ്വര്‍ണവും നല്‍കിയില്ലെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സേലം റെഡ്ഡിപ്പെട്ടി സ്വദേശിയായ പി കീര്‍ത്തിരാജാ (31)ണ് സ്ത്രീധനമായി കാറും സ്വര്‍ണ്ണവും നല്‍കിയില്ല എന്ന് ആരോപിച്ച് ഭാര്യ ധന്യശ്രീ (26) നെ കൊലപ്പെടുത്തിയത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് ധന്യശ്രീയെ കീര്‍ത്തിരാജ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറ‍ഞ്ഞു. പത്തുദിവസം മുന്‍പ് ധനുശ്രീ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച കീര്‍ത്തിരാജ് ധനുശ്രീയുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചതിന് ശേഷം കൂട്ടികൊണ്ടുവന്നു. ഞായറാഴ്ച്ച വീണ്ടും വഴക്ക് നടന്നു. തര്‍ക്കത്തിനിടെ കീര്‍ത്തിരാജ് ധനുശ്രീയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
കൊലയ്ക്ക് ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ധനുശ്രീയുടെ മൃതദേഹം ഇയാള്‍ കെട്ടിതൂക്കി. പിന്നീടിയാള്‍ ധനുശ്രീയുടെ ബന്ധുക്കളെ വിളിച്ച് ധനുശ്രീ ആത്മഹത്യ ചെയ്തതായി അറിയിച്ചു. വീട്ടിലെത്തി പരിശോധിച്ച ബന്ധുക്കള്‍ ധനുശ്രീയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി പോലീസില്‍ പരാതി നല്‍കി. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്, കീര്‍ത്തിരാജിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Anoth­er Vis­maya: Hus­band beats wife to death for not giv­ing her car and gold as dowry

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.