22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 31, 2024
August 28, 2024
July 12, 2024
March 7, 2024
February 6, 2024
February 3, 2024
January 22, 2024
January 17, 2024
December 2, 2023

ശ്രീചിത്രാ ഹോമിൽ വീണ്ടുമൊരു വിവാഹം; സുമിതക്ക് താലി ചാര്‍ത്ത് അഖില്‍

Janayugom Webdesk
തിരുവനന്തപുരം
January 22, 2024 10:06 am

ശ്രീചിത്രാ ഹോമിൽ വീണ്ടുമൊരു വിവാഹം കൂടി. ഞായറാഴ്ചയാണ് ഹോമിലെ അന്തേവാസി ഐ സുമിത വിവാഹിതയായത്. നാലാഞ്ചിറ സ്വദേശി ബി ജി അഖിലാണ് സുമിതയെ താലി ചാർത്തിയത്. ഹോമിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് സുമിതയുടെ വരനായി അഖിലിനെ തിരഞ്ഞെടുത്തത്. സുമിതയുടെ അമ്മയും സഹോദരി സുമിയും നിറഞ്ഞ കണ്ണുകളുമായാണ് വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

അച്ഛൻ മരിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് സുമിയെയും സുമിതയെയും ഹോമിലെത്തിച്ചത്. സുമിത നീറമൺകര എൻ എസ്എസ് കോളേജിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദവും വഴുതയ്ക്കാട് സർക്കാർ വനിതാ കോളജിൽ ബിരുദാനന്തരബിരുദവും കാര്യവട്ടം കാമ്പസിൽ എംഫിൽ പഠനവും പൂർത്തിയാക്കി. തുടർന്ന് ബിഎഡ് പഠനവും കഴിഞ്ഞു. നിലവിൽ മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണ്. അഖിൽ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.

വിവാഹച്ചെലവിനായി യുഎഇയിലെ എൻഎംസി. റോയൽ ആശുപത്രിയിലെ ഡോ. ഷീലാ പ്രിൻസ് വി അഞ്ചുലക്ഷവും പോൾരാജ് സൺസ് ഉടമ പോൾരാജ് ഒരുലക്ഷം രൂപയും നൽകി. അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, വി കെ പ്രശാന്ത് എം എൽ എ , ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, കൗൺസിലർ രാജേന്ദ്രൻ നായർ, ഐ കെയർ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Anoth­er wed­ding at Sree Chi­tra Home
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.