തൃശൂർ അതിരപ്പള്ളിയിൽ മൃഗങ്ങളിൽ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. കാട്ടുപന്നികളിലാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. ഈ മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു.
വർഷങ്ങൾക്ക് മുൻപ് തുമ്പൂർമുഴി മേഖലയിൽ ഇത്തരത്തിൽ കാട്ട് പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. മുൻ കരുതൽ എന്ന് നിലയിൽ മേഖലയിലെ കന്നുകാലികളിൽ വാക്സിനേഷൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വനമേഖലയിൽ നിന്ന്കാട്ട് പന്നികൾ പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ വളർത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ചൊവ്വാഴ്ച പിള്ളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരിച്ചത്.
English summary;Anthrax outbreaks in wild boars; Health Department strengthened defense
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.