ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സൈനികന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേരെ തൂക്കിലേറ്റി. മഹ്സ ആമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് അലയടിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശിക്ഷ നടപ്പാക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഡിസംബറില്‍ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയത് ആഗോള പ്രതിഷേധത്തിന് കാരണമായിരുന്നു.
റുഹല്ല അജമിയന്‍ എന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ മുഹമ്മദ് മഹാദി കരാമി, സയ്യിദ് മുഹമ്മദ് ഹൊസെെനി എന്നിവരെ തൂക്കിലേറ്റിയതായി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. നവംബര്‍ മൂന്നിനാണ് മുഹമ്മദ് ഹൊസെെനി മരിക്കുന്നത്. ഡിസംബറില്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിക്കുകയും സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുകയുമായിരുന്നു.
English Summary; Anti-Hijab Movement; Iran hanged two people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.