ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകള്‍. മതനിയമങ്ങൾ ശക്തമാക്കാനുള്ള ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകൾ പൊതുസ്ഥലത്ത് വച്ച് ഹിജാബ് ഊരിമാറ്റി ദൃശ്യങ്ങൾ പകർത്തി വ്യാപകമായി പ്രചരിപ്പിച്ചു.
ഇസ‍്‍ലാമിക വസ്ത്രധാരണം പൂർണമായി ഉപേക്ഷിക്കുന്നതിന്റെ ആദ്യ പടിയാണ് പരസ്യമായ ഹിജാബ് ബഹിഷ്ക്കരണമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരുഷന്മാർ പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചു.
ഇസ്‍ലാമിക സമൂഹത്തിനെ ധാർമ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്ന് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രതികരിച്ചു.
English Summary: Anti-hijab protests in Iran
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.