13 February 2026, Friday

Related news

February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍: 38 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
അഹമ്മദാബാദ്
January 21, 2023 11:17 am

കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 38 പ്രവർത്തകരെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് ഗുജറാത്ത് കോൺഗ്രസ്. ഇതുവരെ 95 പേർക്കെതിരെ 71 പരാതികൾ ലഭിച്ചതായി അതിന്റെ കൺവീനർ ബാലുഭായ് പട്ടേൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 38 ഭാരവാഹികളെയും പ്രവർത്തകരെയും ഞങ്ങൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കും. എട്ട് പ്രവർത്തകർക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്,” പട്ടേൽ പറഞ്ഞു.

സുരേന്ദ്രനഗർ ജില്ലാ പ്രസിഡന്റ് രായാഭായ് റാത്തോഡ്, നർമ്മദ ജില്ലാ പ്രസിഡന്റ് ഹരേന്ദ്ര വാലണ്ട്, മുൻ നന്ദോഡ് എംഎൽഎ പി ഡി വാസവ എന്നിവരടക്കം 38 പേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 1, 5 തീയതികളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകൾ നേടിയിരുന്നു. 

Eng­lish Sum­ma­ry: Anti-par­ty activ­i­ties: Con­gress sus­pend­ed 38 workers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.