22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024

എടത്തിരുത്തിയിൽ എഐടിയുസി കൊടിമരവും ജില്ലാ സമ്മേളന ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

Janayugom Webdesk
കയ്പമംഗലം
August 26, 2023 9:41 pm

എഐടിയുസി കൊടിമരവും ജില്ലാ സമ്മേളന ബോർഡും നശിപ്പിച്ചു. എടത്തിരുത്തി സീഡ് ഫാം പരിസരത്ത് സ്ഥാപിച്ചിട്ടുള്ള എഐടിയുസിയുടെ കൊടിമരവും ജില്ലാ സമ്മേളന ബോർഡുമാണ് രാത്രിയുടെ മറവിൽ സമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. സംഭവത്തിൽ എഐടിയുസി കയ്പമംഗലം മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിക്ഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു. 

സിപിഐ മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ സി ശിവരാമൻ, സെക്രട്ടറി പി കെ റഫീക്ക്, സിപിഐ എടത്തിരുത്തി ലോക്കൽ സെക്രട്ടറി പി കെ ഷാജു, ചെന്ത്രാപ്പിന്നി ലോക്കൽ സെക്രട്ടറി സി ബി അബ്ദുൾ സമദ്, പി ആർ രജീഷ്, എ കെ രാജൻ തുടങ്ങിവയവർ ശക്തമായി പ്രതിഷേധിച്ചു. ഈ മാസം 12 നു സിപിഐ ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റി അംഗവും എസ് ആർ വി ബ്രാഞ്ച് സെക്രട്ടറിയുമായ ലിബീഷ് ബാബുവിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതികളെ ഇതേവരെ പിടികൂടാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചെന്ത്രാപ്പിന്നി ശ്രീമുരുകൻ പരിസരത്ത് വച്ച് അക്രമിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. 

ലഹരി മാഫിയകളുടെ തണലിൽ ക്രിമിനലുകളെ വളർത്തുന്ന രീതിയിലുള്ള പ്രവർത്തനം ചെന്ത്രാപ്പിന്നിയിലും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സമധാനജീവിതം തകർക്കുന്ന തരത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ക്രിമിനലുകൾക്കെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സിപിഐ ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.