22 January 2026, Thursday

Related news

November 5, 2025
October 4, 2025
October 1, 2025
September 27, 2025
April 18, 2025
March 26, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025

ക്ഷയരോഗ മരുന്നിനെ നിഷ്പ്രഭമാക്കി ബാക്ടീരിയ; ആരോഗ്യമേഖലയില്‍ ആശങ്ക

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2023 10:40 pm

ക്ഷയരോഗ ചികിത്സാ മേഖലയില്‍ കൈവരിച്ച നേട്ടം വരുംനാളുകളില്‍ അപകട ഭീഷണി നേരിടുമെന്ന് റിപ്പോര്‍ട്ട്. രോഗത്തെ ഫലപ്രദമായി ചെറുക്കുന്ന മരുന്നായ ബെഡാക്വിലിനോട് രോഗ കാരണമായ മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയ പ്രതിരോധം തീര്‍ക്കുന്നത് ഭീഷണി ഉയര്‍ത്തുന്നുവെന്ന് പുതിയ പഠനം വിലയിരുത്തുന്നു.
ബെഡാക്വിലിനിനോട് പ്രതികരിക്കുന്നതില്‍ രോഗികള്‍ പരാജയപ്പെടുന്നുവെന്ന് മുംബൈ ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനം കണ്ടെത്തി. 2012 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ക്ഷയരോഗ ചികിത്സയ്ക്കായി ബെഡാക്വിലിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത് ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. ക്ഷയരോഗികളില്‍ 2015 മുതല്‍ നടത്തിയ പഠനത്തിലാണ് ബെഡാക്വിലിന്‍ പ്രതിരോധം ബാക്ടീരിയ ആര്‍ജിച്ചുവെന്ന് കണ്ടെത്തിയത്. 2020 വരെ ശേഖരിച്ച 7000 സാമ്പിളുകളില്‍ 1.4 ശതമാനം രോഗികളില്‍ ബെഡാക്വിലിന്‍ പരാജയപ്പെട്ടതായി പഠനം വെളിവാക്കുന്നു.
നാളിതുവരെ ബെഡാക്വിലിന്‍ ഉപയോഗിക്കാത്ത രോഗികളില്‍ പോലും ക്ഷയരോഗ മരുന്നിനെതിരെ ബാക്ടീരിയ പ്രതിരോധം ആര്‍ജിച്ചുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. നെര്‍ജസ് മിസ്ട്രി അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രത്യാഘാതം തിരിച്ചറിയണമെങ്കില്‍ വ്യാപകമായി ജനിതക ശ്രേണീകരണം നടത്തേണ്ടതായി വരും.
മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയ അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് അഥവ എടിപി എന്ന ഘടകത്തിന്റെ സഹായത്തോടെയാണ് വളരുന്നത്. ബാക്ടീരിയ കോശങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന എടിപി സിന്തേസ് ആണ് ഇത് നിര്‍മ്മിക്കുക, ബെഡാക്വിലിന്‍ സ്വയം സിന്തേസുമായി ലയിച്ച് എടിപി ഉല്പാദിപ്പിക്കുന്നത് തടയുന്നു. ക്രമേണ ബാക്ടീരിയ നശിച്ച് പോകുന്ന അവസ്ഥ ഉണ്ടാക്കുന്നു. ക്ഷയരോഗ ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന ബെഡാക്വിലിനെ ചെറുക്കുന്ന രീതിയിലുള്ള ബാക്ടീരിയയിലെ ജനിതക മാറ്റങ്ങള്‍ ഭാവിയില്‍ ക്ഷയരോഗ പ്രതിരോധം തകരുന്നതിന് കാരണമായി തീരുമെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക.

Eng­lish sum­ma­ry; Anti-tuber­cu­lo­sis drug neu­tral­izes bac­te­ria; Con­cern in the health sector

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.