22 November 2024, Friday
KSFE Galaxy Chits Banner 2

ആന്റിബോഡി കോക്ക്ടെയ്ല്‍ വാക്സിന്‍ ഒമിക്രോണ്‍ ബാധിതരില്‍ ഫലപ്രദമല്ലെന്ന് ആരോഗ്യവിദഗ്ധര്‍

Janayugom Webdesk
കൊല്‍ക്കത്ത
January 5, 2022 2:10 pm

മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ ഒമിക്രോണ്‍ ബാധിതരില്‍ ഫലപ്രദമല്ലെന്ന് ആരോഗ്യവിദഗ്ധര്‍. കൊല്‍ക്കത്തയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍.

കാസിരിവിമാബ്, ഇംഡവിമാബ് എന്നീ മരുന്നുകളുടെ മിശ്രിതമാണ് ആന്റിബോഡി കോക്ടെയ്ല്‍ .

കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യം കണക്കിലെടുത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്‍ മിശ്രിതം ഈ മഹാമാരിക്ക് ശാശ്വത പരിഹാരമല്ലെന്നും എസ്എസ്കെഎം (SSKM) ആശുപത്രിയിലെ ഡോ. അഭിജിത്ത് ചൗധരി അഭിപ്രായപ്പെട്ടു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കണക്കുളില്‍ നിന്നും ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ കണക്കില്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ലയെന്നും സര്‍ക്കാര്‍ യതാര്‍ത്ഥ കണക്കുകള്‍ ലഭ്യമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ കഴി‍ഞ്ഞ 24 മണിക്കൂറില്‍ 9,073 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,768 പേര്‍ക്ക് രോഗമുക്തി നേടി. 16 മരണം രേഖപെടുത്തി.

Eng­lish sum­ma­ry: Anti­body cock­tail vac­cine is not effec­tive in Omi­cron vic­tims, say health experts

You may like this video also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.