24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 17, 2025
October 22, 2024
October 5, 2024
September 30, 2024
September 30, 2024
September 30, 2024
September 29, 2024
September 29, 2024
September 27, 2024
September 26, 2024

സിദ്ദിഖിനെതിരായ അറസ്റ്റ് കോടതി തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2024 1:38 pm

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. 

മുതിര്‍ന്ന അഭിഭാഷകൻ മുകുള്‍ റോഹ്തകിയാണ് സിദ്ദിഖിനുവേണ്ടി ഹാജരായത്. 

അന്വേഷണവുമായി സഹകരിക്കും, പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ‌ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയ ഹാജരായി. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.