1 January 2026, Thursday

Related news

December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025

പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
September 8, 2023 7:49 pm

മോൺസൺ മാവുങ്കൽ കേസിലെ പ്രതി ഐജി ജി ലക്ഷ്‌മണിനെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. എറാണാകുളം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ്‌ നടപടി. കോഴിക്കോട്‌ സ്വദേശി ബീരാൻ നൽകിയ പരാതിയിൽ ജി ലക്ഷ്‌മണയുടെ പങ്കിനെക്കുറിച്ച്‌ ആരോപണമുന്നയിച്ചിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ രണ്ട്‌ ദൃശ്യങ്ങളും പരാതിക്കാരൻ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ഐജി ലക്ഷ്‌മണിനെ കേസിൽ നാലാം പ്രതിയാക്കുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

ഉന്നത പൊലീസുദ്യോഗസ്ഥനായ ലക്ഷ്‌മൺ ഇത്തരത്തിലൊരു കേസിലുൾപ്പെട്ടത്‌ സേനയുടെ അന്തസിനെ ഇടിച്ചുതാഴ്‌ത്തിയതായും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പൊലീസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയിരുന്നു. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്‌. അഖിലേന്ത്യാ സിവിൽ സർവീസ്‌ പെരുമാറ്റ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ ലക്ഷ്‌മണിനെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌ത്‌ ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ഉത്തരവിറക്കിയത്‌.

Eng­lish Summary:Antiquities Fraud Case; IG Lax­man sus­pend­ed again
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.