19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 10, 2025
April 10, 2025
April 9, 2025

ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി

Janayugom Webdesk
മാന്നാർ
February 23, 2025 6:21 pm

ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി.ഇന്ന്പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാടിനെ ‘നടുക്കിയ സംഭവം. ചെങ്ങന്നൂര്‍ തിട്ടമേല്‍ മാര്‍ത്തോമാ അരമനയ്ക്കു സമീപം ചക്രപാണിയില്‍ പ്രസന്നന്‍ (47) ആണ് മരിച്ചത്.സംഭവത്തില്‍ ഇളയ സഹോദരന്‍ പ്രസാദ് (45) നെ ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന കലഹത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നിരന്തരം ഇവര്‍ തമ്മില്‍ മദ്യപിച്ച് വഴക്കിടുകയും പ്രസന്നനെ മര്‍ദ്ദിക്കുകയും ചെയ്യുന്നതിനാല്‍ പ്രസാദിനെ ഭയന്ന് പ്രസന്നന്‍ രാത്രി വൈകിയാണ് വീട്ടില്‍ എത്തുന്നതെന്നും പറയുന്നു. വീട്ടില്‍ നടന്ന വഴക്കിനെത്തുടര്‍ന്ന് പുറത്തുപോയ പ്രസന്നന്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീട്ടിലെത്തിയതും തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നതെന്നും പറയുന്നു. പിന്നീടാണ് കൊലപാതകം നടന്നത്.ഇവരുടെ മറ്റൊരു സഹോദരനെ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നതായി പോലീസ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.