22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 31, 2024
September 15, 2024
September 14, 2024
October 22, 2023
October 1, 2023
September 26, 2023
September 19, 2023
September 3, 2023
September 1, 2023
August 26, 2023

ഉത്രാടപ്പാച്ചില്‍എങ്ങും,ആളുംആരവവും ; തെരുവോരങ്ങളും,വ്യാപാരസ്ഥാപനങ്ങളും സജീവം

Janayugom Webdesk
തിരുവനന്തപുരം
September 14, 2024 8:53 pm

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഇത്തവണത്തെ ഓണത്തിന് ആഘോഷങ്ങളും, ആര്‍ഭാടങ്ങളും ഒഴിവാക്കിയെങ്കിലും ഉത്രാടപ്പാച്ചിലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ വൈകുന്നേരം.തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം എന്നതിന് ഒരു മാറ്റവും ഇല്ലാത്ത തരത്തിലായിരുന്നു ഉത്രാട സന്ധ്യ.

സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങളും,വസ്തങ്ങളും ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ദിവസം കൂടിയാണ്.ചെറുതും, വലുതുമായ എല്ലാ വസ്ത്ര വ്യാപരകേന്ദ്രങ്ങളിലും വലിയ തിക്കും,തിരക്കുമാണ് കാണാന്‍ കഴിഞ്ഞത്.ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഓണത്തിനാവശ്യമായതെല്ലാം ഏറ്റവും കൂടുതല്‍വിറ്റഴിക്കുന്ന ദിനമാണ് ഉത്രാടമെന്ന് പഴമക്കാര്‍ പറയുന്നത് യാഥര്‍ത്ഥ്യമാണെന്നു തിരക്ക് കണ്ടുകഴിഞ്ഞാല്‍ മനസിലാക്കാന്‍ സാധിക്കും. ഓണക്കോടിയും, ഓണവിഭവങ്ങളും വാങ്ങാന്‍ കുടുംബമായി എത്തിയവരുടെ തിരക്കാണ് എടുത്തു പറയേണ്ടതാണ്. തെരുവോര വ്യാപത്തിലും ആളുകള്‍ ശ്രദ്ധിക്കുന്നു.ഓണം തകർത്താഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായി കടകളും സജ്ജമായിരുന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂക്കള മത്സരം ഉൾപ്പെടെ ആഘോഷ ഇനങ്ങൾ പലതും ക്ലബുകളും സ്ഥാപനങ്ങളും വെട്ടിക്കുറച്ചിരുന്നെങ്കിലും കോളേജുകളിലും സ്‌കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓണാഘോഷം പതിവുപോലെ നടന്നു. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി വന്നത്.

അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഉത്രാടദിനത്തില്‍ സന്ധ്യയ്‌ക്ക് ഉത്രാടവിളക്ക് തയാറാക്കും. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്‌ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതി ചിലയിടങ്ങളിലുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.