22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

എഎസ്ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി

Janayugom Webdesk
കൊച്ചി
January 8, 2022 2:16 pm

ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം എഎസ് ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി. എ എസ് ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹ തടവുകാരനായിരുന്നു.
ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു അരവിന്ദിനെ പൊലീസ് പിടി കൂടാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടെ പൊലീസിനെ കുത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. എളമക്കര എഎസ്ഐ പി എം ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തി പരിക്കേൽപിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടി കൂടി അറസ്റ്റ് രേഖപ്പെടുത്തി. ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ പൊലീസ് തടഞ്ഞു നിർത്തവെയാണ് വിഷ്ണു എ എസ് ഐ ഗിരീഷ് കുമാറിനെ കുത്തി പരിക്കേൽപ്പിച്ചത്.

Eng­lish Sum­ma­ry: Apol­o­gis­ing wit­ness in the case where the accused in the case of stab­bing ASI attacked the actress 

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.