അപേക്ഷാ ഫോമുകളില്‍ ഇനി ‘അവള്‍’ കൂടി വരും. എല്ലാ അപേക്ഷാ ഫോമുകളിലും ‘അവന്‍/അവന്റെ’ എന്നതിന് പകരം ‘അവന്‍/അവള്‍’ എന്ന് മാറ്റാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിര്‍ദ്ദേശം നല്‍കി. ‘ന്റെ/യുടെ ഭാര്യ’ (wife of) എന്നതിന് പകരം ‘ന്റെ/യുടെ ജീവിത പങ്കാളി (spouse of) എന്ന് രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. അപേക്ഷാ ഫോറങ്ങളില്‍ രക്ഷാകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രക്ഷാകര്‍ത്താവിന്റെ മാത്രമായോ രണ്ട് രക്ഷാകര്‍ത്താക്കളുടെയുമോ വിവരങ്ങളും രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകള്‍ ലിംഗ നിക്ഷ്പക്ഷതയുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അപേക്ഷാ ഫോമുകള്‍ പരിഷ്കരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
English Summary:Application forms will now have ‘she’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.