26 April 2024, Friday

Related news

September 11, 2023
July 6, 2023
May 30, 2023
May 21, 2023
November 12, 2022
October 21, 2022
September 23, 2022
July 24, 2022
July 22, 2022
July 11, 2022

വാഹന ലൈസൻസ് അപേക്ഷകളിൽ മൂന്നിരട്ടി വർധനവ്

*പ്രതിദിനം തീർപ്പാക്കേണ്ടത് 1000 അപേക്ഷ 
*ഏറ്റവും കൂടുതൽ കൊല്ലത്ത്
ജെനീഷ് അഞ്ചുമന
കൊല്ലം
May 30, 2023 9:36 pm

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുകളിൽ നിന്ന് പെറ്റ് ജി കാർഡുകളിലേക്ക് മാറിയതോടെ മോട്ടോർ വാഹന വകുപ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ മാർച്ച് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വർധനവ്. ലൈസൻസ് പുതുക്കുന്നതിന് പുറമേ പഴയ ലൈസൻസുകൾ പുതിയ രീതിയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളും ക്രമാതീതമായതോടെ വിതരണത്തിലും കാലതാമസമുണ്ടാകുന്നു. പരമാവധി അഞ്ച് ദിവസത്തില്‍ തപാലില്‍ ലഭ്യമാകുമായിരുന്ന ലൈസൻസ് നിലവിൽ കുറഞ്ഞത് 20 ദിവസത്തിന് ശേഷമാണ് ലഭ്യമാകുന്നത്. ആർടി ഓഫീസുകളിൽ നേരിട്ട് ചെല്ലാതെ ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത് എന്നതിനാൽ സൗകര്യപ്രദമായ സമയങ്ങളിൽ അപേക്ഷ നൽകാൻ കഴിയുതാണ് എണ്ണത്തിൽ വലിയവർധനവുണ്ടാകാൻ കാരണം. ഏപ്രിൽ അവസാന വാരത്തോടെയാണ് ലൈസൻസുകൾ പെറ്റ് ജി കാർഡിലേക്ക് മാറ്റാനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.

സംസ്ഥാനത്ത് പ്രതിമാസം ശരാശരി ഒന്നരലക്ഷത്തോളം ലൈസൻസുകളാണ് പുതുക്കി നൽകുന്നത്. ഏകദേശം ഒരുലക്ഷത്തോളം പുതിയ ലൈസൻസുകൾക്കുള്ള അപേക്ഷകളും ലഭിക്കുന്നുണ്ട്. മേയ് മാസത്തെ കണക്കുകൾ പ്രകാരം ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് 4.97 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ലൈസൻസ് പുതുക്കുന്നതിനും പുതിയ രീതിയിലേക്ക് മാറ്റുന്നതിനുമായുള്ള അപേക്ഷയുടെ കണക്ക് മാത്രമാണിത്. 1.3 ലക്ഷം പേരാണ് ലേണേഴ്സ് ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 3.25 ലക്ഷം ലൈസൻസുകൾ മാത്രമാണ് ഇതുവരെ പ്രിന്റ് ചെയ്ത് നൽകാനായത്. ബാക്കിയുള്ളവയുടെ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷകളിൽ ക്രമാതീതമായ വർധനവുണ്ടായതോടെ നിലവിൽ ഓരോ മോട്ടോർ വാഹന ഇൻസ്പെക്ടർമാരും പ്രതിദിനം തീർപ്പാക്കേണ്ടത് ആയിരത്തിലധികം അപേക്ഷകളാണ്. ഓരോ അപേക്ഷയിലും ശാരീരിക ക്ഷമത, കണ്ണ്, മെഡിക്കൽ സർട്ടിഫിക്കറ്റുകളും ലൈസൻസ് വിവരങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണം ചെയ്യേണ്ടത്. ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന, ലേണേഴ്സ് പരീക്ഷ എന്നിവയുടെ ചുമതലയും എംവിഐമാർക്കാണ്.

ഈ മാസം ലഭിച്ച അപേക്ഷകൾ (ബ്രാക്കറ്റിൽ മാർച്ചിലെ കണക്ക്)

ഡ്രൈവിങ് ലൈസൻസ് : 4,97,351 (1,60,358)
ലേണേഴ്സ് ലൈസൻസ്: 1,29,632 (83,015)
കണ്ടക്ടർ ലൈസൻസ് : 923 (1105)
ഡ്രൈവിങ് ലൈസൻസ് പെറ്റ് ജി കാർഡാക്കാൻ : 1,14,467

ഏറ്റവും കൂടുതൽ അപേക്ഷകൾ

ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസുകൾ: കൊല്ലം ആർടിഒ (30,135)
ഡ്രൈവിങ് ലൈസൻസ്: കൊല്ലം (24,260)
ലേണേഴ്സ് ലൈസൻസ്: തിരൂർ (7483)

ഏറ്റവും കുറവ്

ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസുകൾ: ദേവികുളം (2473)
ഡ്രൈവിങ് ലൈസൻസ്: ദേവികുളം (1575)
ലേണേഴ്സ് ലൈസൻസ്: ഉഴവൂർ (755)

Eng­lish Summary;Three-fold increase in vehi­cle license applications

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.