21 January 2026, Wednesday

Related news

May 14, 2025
March 13, 2025
September 18, 2024
May 21, 2024
April 3, 2024
April 2, 2024
February 4, 2024
December 26, 2023
December 18, 2023
October 15, 2023

ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പ്രയോഗം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
ഭോപ്പാല്‍
February 4, 2024 7:31 pm

ന്യുമോണിയ മാറുമെന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച്‌ പൊള്ളിച്ച പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചത്. രണ്ട് മാസത്തിനുള്ളില്‍ സമാനമായ രീതിയില്‍ മരിക്കുന്ന അഞ്ചാമത്തെ കുട്ടിയാണിത്.

പാത്ര ഗ്രാമത്തിലെ രാംദാസ് കോളിന്റെ മകൻ ഹൃഷഭ് കോള്‍ ആണ് പൊള്ളലേറ്റ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിക്കുന്നത്.

Eng­lish Sum­ma­ry: Appli­ca­tion of iron rod to cure pneu­mo­nia; A five-month-old baby died

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.