ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ സ്ഥിരം നിയമനത്തിന് യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ കടങ്ങോട് ലോക്കൽ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐ കടങ്ങോട് ലോക്കൽ സെക്രട്ടറി ടി പി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്റർവ്യൂ ബോർഡിലെ നോമിനേറ്റഡ് അംഗങ്ങളെ തീരുമാനിച്ചത് ഭരണസമിതിയിലെ ഒരേ പാർട്ടിയിലെ 7 അംഗങ്ങൾ മാത്രമാണ്, ആകെയുള്ള 11 അംഗങ്ങളിൽ ഏഴു പേർ മാർക്ക് നല്‍കിയാല്‍ നൂറിൽ 70 വരെ മാർക്ക് ലഭിക്കും.
എങ്ങനെ മുന്നിലെത്തിയാലും ഇവർ തീരുമാനിക്കുന്ന ആളുകൾക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളൂ. എന്നാൽ ഇതിനെതിരെ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നിസ്സംഗത പാലിച്ച് അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് സിപിഐ കുറ്റപ്പെടുത്തി. നിയമനങ്ങൾ നടക്കേണ്ടത് ജില്ലാ വനിത ശിശു വികസന ഓഫീസർ വഴി ആണെങ്കിലും കാര്യങ്ങൾ ഇപ്പോഴും നടത്തുന്നത് പഞ്ചായത്ത് തന്നെയാണ്. പി വി ജോൺസൺ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സത്താർ നീണ്ടൂർ, സി പി അലിക്കുട്ടി, എച്ച് ഹസ്സൻ കുട്ടി, പി കെ ബാബു എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.