തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സെലക് ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം കേന്ദ്ര മന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതിനുള്ള സെലക്‌ഷൻ കമ്മിറ്റിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയുള്ള നിയമഭേദഗതി ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി 21ന് വാദം കേൾക്കും.
കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ച് നിരാകരിച്ചു.ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ്ങാണ് നിയമഭേദഗതി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഒരു നിയമനിർമാണത്തെ ഇടക്കാല ഉത്തരവിലൂടെ കോടതി സാധാരണ സ്‌റ്റേ ചെയ്യാറില്ലെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുൻഉത്തരവ് പരിഗണിക്കണമെന്ന് വികാസ് സിങ് പറഞ്ഞു.
പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട മൂന്നംഗ സമിതി വേണം തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കേണ്ടതെന്നാണ് ഭരണഘടനാ ബെഞ്ച് വിധിച്ചത്. എന്നാൽ, സർക്കാർ പുതിയ നിയമനിർമാണത്തിലൂടെ സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും വികാസ് സിങ് പറഞ്ഞു. എന്നാൽ,പാർലമെന്റ് നിയമനിർമാണം നടത്തുന്നതുവരെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിലുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
English Summary:
Appointment of Election Commissioners; The petition questioning the central law amendment will be considered on 21st
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.