
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി. താൽക്കാലിക വിസി നിയമനത്തിനായി സ്വയം ഒരു സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യക്തമാക്കി. സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാരും ഗവർണറും അഞ്ച് പേരുകൾ വീതം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
സർവകലാശാലാ ചട്ടങ്ങൾ വായിച്ച കോടതി, ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. വി സി നിയമനത്തിലെ പ്രശ്നങ്ങൾക്ക് കാരണം ഗവർണർ രൂപീകരിച്ച ബദൽ സെർച്ച് കമ്മിറ്റിയാണെന്ന സർക്കാരിൻ്റെ വാദം കോടതി അംഗീകരിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ആർക്കാണ് അധികാരമെന്ന് കോടതി ചോദിച്ചപ്പോൾ, ഭരണഘടനയും യു ജി സി ചട്ടങ്ങളും അനുസരിച്ച് സർക്കാരിനാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ ഡിജിറ്റൽ സർവകലാശാലയുടെ കാര്യത്തിൽ ചാൻസലർക്കാണ് അധികാരമെന്ന് അറ്റോർണി ജനറൽ വാദിച്ചു. ഇതിനെത്തുടർന്നാണ് സെർച്ച് കമ്മിറ്റി സുപ്രീം കോടതി തന്നെ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്. സെർച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിന് മുകളിൽ ചാൻസലർക്ക് ഇടപെടാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.