22 January 2026, Thursday

Related news

December 24, 2025
November 28, 2025
November 4, 2025
October 28, 2025
October 5, 2025
September 18, 2025
August 31, 2025
August 24, 2025
August 18, 2025
August 13, 2025

സര്‍വകലാശാലയിലെ സ്ഥിരം വിസി നിയമനം: നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
August 24, 2025 1:03 pm

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്.

രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്‌സണ്‍ എന്ന സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 19 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

61 വയസില്‍ കൂടുതലാകരുത്. 10 വര്‍ഷം സര്‍വകലാശാലകളിലോ കോളജുകളിലോ പ്രൊഫസര്‍ പദവിയിലിരുന്ന ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രൊഫസര്‍ പദവിയ്ക്ക് തുല്യമായ പദവിയിലിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.