31 December 2025, Wednesday

Related news

December 24, 2025
December 16, 2025
December 14, 2025
November 28, 2025
November 21, 2025
November 17, 2025
November 4, 2025
October 28, 2025
October 5, 2025
October 5, 2025

വിസി നിയമനം; ചട്ടവിരുദ്ധ ഇടപ്പെടലുകളുമായി ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
November 4, 2025 10:49 pm

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചട്ടങ്ങള്‍ക്ക് മേല്‍ ഭരണം നടത്താന്‍ ഇടപ്പെടലുകളുമായി ചാന്‍സലര്‍. ‍ഡിജിറ്റല്‍, സാങ്കേതിക (കെടിയു) സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി പട്ടികയില്‍ നിന്ന് മുന്‍ഗണന നിശ്ചയിക്കലിന്റെ മാനദണ്ഡം അറിയണം എന്ന പുതിയ വാദമാണ് നിയമനം തടസപ്പെടുത്താന്‍ ചാന്‍സലര്‍ ആയുധമാക്കുന്നത്. ഇതിനുപുറമെ കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഇഷ്ടക്കാരെ നിയമിക്കാന്‍ തനിക്ക് മേല്‍ക്കോയ്മയുള്ള സെര്‍ച്ച് കമ്മിറ്റിയെയും രൂപീകരിച്ച് ചാന്‍സലര്‍ നടപടിക്രമങ്ങളിലേക്ക് കടന്നു. 

ഡിജിറ്റല്‍, കെടിയു വിസി നിയമനത്തില്‍ മുന്‍ഗണന തീരുമാനിക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുമ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി തീരുമാനത്തിന് എതിരെയുള്ള ഈ നീക്കത്തില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് പുതിയ തന്ത്രം. നിലവിലെ പട്ടികയില്‍ ഉള്ളപ്പെട്ടവരുടെ യോഗ്യതയും മുന്‍ഗണന മാനദണ്ഡവും ആവശ്യപ്പെട്ട് സര്‍ക്കാരിനും സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായ സുധാംശു ധൂലിയക്കും കത്ത് നല്‍കി. നിലവിലെ കോടതിവിധി പ്രകാരം ഇത്തരം വിശദീകരണം ചാന്‍സലര്‍ക്ക് നല്കണമെന്നത് നിശ്ചയിച്ചിട്ടില്ല.
ഇതേസമയം കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തിന് സ്വന്തം നിലയ്ക്ക് അപേക്ഷയും ക്ഷണിച്ചിരിക്കുകയാണ്. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് പിന്മാറിയ പ്രൊഫ. എ സാബുവിനെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വീണ്ടും അംഗമാക്കിയാണ് കമ്മിറ്റി രൂപീകരിച്ചത്. 30ന് ചേര്‍ന്ന സര്‍വകലാശാല സെനറ്റ് യോഗമാണ് എ സാബുവിനെ തീരുമാനിച്ചത്. വെള്ളിയാഴ്ച അദ്ദേഹം കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. എന്നാല്‍, ഇതേ സെര്‍ച്ച് കമ്മിറ്റി അടിസ്ഥാനമാക്കി വിസി നിയമനത്തിന് ചാന്‍സലര്‍ അപേക്ഷ ക്ഷണിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നിയമപരമായ തീരുമാനങ്ങളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.