ഈസ്റ്ററിനെ വരവേല്‍ക്കാന്‍ ഈസ്റ്റര്‍ ലില്ലിപൂക്കള്‍ കൂട്ടത്തോടെ വിരിഞ്ഞത് കൗതക കാഴ്ചയായി. ഏപ്രിലെ വേനല്‍മഴ പെയ്ത് ഇറങ്ങിയതോടെ ലില്ലിപ്പൂക്കള്‍ കൂട്ടത്തോടെ നിരനിരയായി വളര്‍ന്നു. കട്ടപ്പന കല്യാണതണ്ട് അമ്പലത്തിന് സമീപമാണ് ഇവ കൂട്ടമായി വളര്‍ന്ന് നില്‍ക്കുന്നത്. ചുവപ്പ് കലര്‍ന്ന ഓറഞ്ച് കലര്‍ന്ന വീതിയുണ്ട് പൂവിന്. 6, 7 ഇതളുകളോടുകൂടിയുള്ള പൂവാണിത്.
പൂവിന്റെ മധ്യഭാഗത്ത് നിന്നും പാരാഗണഭാഗങ്ങള്‍ സ്വല്പം വളഞ്ഞ് വളര്‍ന്ന് നില്‍ക്കുന്നു. ഇളം മഞ്ഞയും പച്ചയും ഇടകലര്‍ന്നതാണ് ഇതിന്റെ മധ്യഭാഗവും കൂടിചേരുമ്പോള്‍ ആകര്‍ഷണീയത വര്‍ദ്ധിക്കുന്നു. ഹൈറേഞ്ചിലെ മലയോര മേഖലയില്‍ കണ്ടുവരുന്ന ഏപ്രില്‍ ലില്ലിപൂക്കള്‍ എന്നറിയപ്പെടുന്ന ഈസ്റ്റര്‍ ലില്ലിപൂക്കള്‍ വിദേശ ഇനത്തില്‍പെട്ട സസ്യമാണ്. ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. ബാര്‍ബഡോസ് ലില്ലി, കൊക്കോവ ലില്ലി എന്നിങ്ങനെ അറിയപ്പെടുന്നു. ഉള്ളിയുടേതുപോലുള്ള കാണ്ഡമാണ് ഇതിനുള്ളത്. ഇതില്‍ നിന്നും മുളച്ച് വരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പൂവ് ഉണ്ടാകുന്നത്. ഓരോ തണ്ടിലും രണ്ട് പൂക്കള്‍ വീതമാണ് വിരിയുന്നത്. ഇതിന്റെ കിഴങ്ങുകള്‍ക്ക് വിഷാംശം ഉണ്ടെങ്കിലും അലങ്കാര ചെടിയായും ചിലര്‍ ഈസ്റ്റര്‍ ലില്ലിയെ വീടുകളില്‍ നട്ടുവളര്‍ന്നുണ്ട്.
കട്ടപ്പന സുവര്‍ണ്ണഗിരി കാരിപ്പടിയില്‍ വലത്തോട്ടുള്ള കോണ്‍ക്രീറ്റ് വഴിലായി സ്ഥിതി ചെയ്യുന്ന അംഗനവാടിക്ക് സമീപമാണ് ഇവ വിരിഞ്ഞ് നില്‍ക്കുന്നത്. വര്‍ഷം മുഴുവന്‍ പൂക്കുമെങ്കിലും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഇവ കൂടുതലായി പൂഷ്പിക്കുന്നത്. അതിനാല്‍ തന്നെയാണ് ഇവയ്ക്ക് ഏപ്രില്‍ ലില്ലിപൂക്കളെന്നും, ഈസ്റ്റര്‍ ലില്ലിപൂക്കളെന്നും പേര് വീണത്. അപൂര്‍വ്വമായി കൂട്ടത്തോടെ ലില്ലി പൂക്കള്‍ വിരിഞ്ഞതോടെ വിസ്മയ കാഴ്ചകാണാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.
English Summary: April lilies welcome April
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.