28 December 2025, Sunday

ആറന്മുള ഉതൃട്ടാതി ജലമേള നാളെ

Janayugom Webdesk
പത്തനംതിട്ട
September 17, 2024 3:45 pm

ആറന്മുള ഉതൃട്ടാതി ജലമേള നാളെ. 52 പള്ളിയോടങ്ങൾ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തോടുകൂടി ജലമേള ആരംഭിക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും.
മന്നം, ആർ ശങ്കർ മെമ്മോറിയൽ, ദേവസ്വം ബോർഡ് ട്രോഫികൾ വിജയികൾക്ക് വിതരണം ചെയ്യും. കുറ്റമറ്റ രീതിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി റേസ് കമ്മിറ്റി കൺവീനർ ബി കൃഷ്ണകുമാർ അറിയിച്ചു. പുറമേനിന്നുള്ള തുഴച്ചിൽക്കാരെ ഉപയോഗിക്കുന്നത് ഇത്തവണ കർശനമായി നിരോധിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.