8 January 2026, Thursday

Related news

December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 15, 2025
December 12, 2025

ആരണ്യം — ചക്കുളത്തുകാവ് ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ

Janayugom Webdesk
August 30, 2024 2:33 pm

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. ആരണ്യം എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്നു. ചക്കുളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാ കൃഷ്ണൻ തിരുമേനി ഭദ്രദീപം തെളിയിച്ചു. മാനേജിംഗ് ട്രസ്റ്റി ബ്രഹ്മശ്രീ മണിക്കുട്ടൻ തിരുമേനി സ്വിച്ചോൺ നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം തുടങ്ങി. എസ്.എസ്.മൂവി പ്രൊഡക്ഷൻസിനുവേണ്ടി ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ചിത്രം, പി.ജി.വിശ്വംഭരൻ്റ അസോസിയേറ്റ് ഡയറക്ടറായിരുന്ന എസ്.പി.ഉണ്ണികൃഷ്ണൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. പ്രധാന വേഷത്തിലെത്തുന്ന സജി സോമൻ, ലോനപ്പൻ കുട്ടനാട് തുടങ്ങിയവർ പങ്കെടുത്ത രംഗങ്ങളാണ് ആദ്യ ദിവസം സംവിധായകൻ ചിത്രീകരിച്ചത്.

പുത്തൂർ തറവാട്ടിലെ മാധവൻ നായരുടേയും, ലക്ഷ്മിയമ്മയുടേയും മകനായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് സജി സോമൻ അവതരിപ്പിക്കുന്നത്. തികഞ്ഞ തൻ്റേടിയായ വിഷ്ണുവിൻ്റെ നല്ല ഭാവിക്കു വേണ്ടി മനസ്സുരുകി ചക്കുളത്തുകാവ് ദേവിയോട് പ്രാർത്ഥിക്കുകയാണ്, മാധവൻ നായരും, ലക്ഷ്മിയമ്മയും. വലിയൊരു ദേവീ ഭക്തനാണ് രാഘവൻ നായർ (ലോനപ്പൻ കുട്ടനാട്) മക്കളില്ലാത്ത കുറവ് നികത്താൻ നായർ, രമ എന്ന അനാഥ പെൺകുട്ടിയെ എടുത്തു വളർത്തി. പെൺകുട്ടി വളർന്ന് വലുതായപ്പോൾ വിവാഹവും കഴിപ്പിച്ചു. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഘവൻ നായരെ മകളും, ഭർത്താവും, ക്ഷേത്രത്തിൽ നട തള്ളുകയാണ് ചെയ്തത്. തുടർന്നുള്ള നായരുടെ ജീവിതം ക്ഷേത്രത്തിൽ തന്നെയായിരുന്നു. ക്ഷേത്രത്തിലെ പടച്ചോറ് കഴിച്ച്, ദേവീസ്തുതികളുമായി അയാൾ ജീവിച്ചു.

നായികാ വേഷത്തിലെത്തുന്ന ദിവ്യ, കുമാരൻ നായരുടെ മകൾ ശാലിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സജി സോമൻ അവതരിപ്പിക്കുന്ന വിഷ്ണുവിൻ്റെ കാമുകിയാണ് ശാലിനി. ചക്കുളത്തുകാവ് ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ, ചക്കുളത്തുകാവ് ദേവിയുടെ സാമീപ്യം പൂർണ്ണമായും ഉൾക്കൊള്ളിച്ചുകൊണ്ട് ആദ്യമാണ് ഒരു സിനിമ ഒരുങ്ങുന്നത്. ആഷനും, കോമഡിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സമ്പൂർണ്ണ കുടുംബചിത്രമായിരിക്കും ആരണ്യം. ചക്കുളത്തുകാവ് പരിസരങ്ങളിലായി ആരണ്യം ചിത്രീകരണം പൂർത്തിയാകും.

എസ്.എസ്. മൂവി പ്രൊഡക്ഷൻസിനു വേണ്ടി ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എസ്.പി. ഉണ്ണികൃഷ്ണൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം ‑സുജാത കൃഷ്ണൻ, ക്യാമറ, എഡിറ്റിംഗ് — ഹുസൈൻ അബ്ദുൾ ഷുക്കൂർ, ഗാനങ്ങൾ — മനു ജി. പുലിയൂർ, സംഗീതം — സുനി ലാൽ ചേർത്തല, അസോസിയേറ്റ് ഡയറക്ടർ ‑രതീഷ് കണ്ടിയൂർ, ടോജോ ചിറ്റേററുകളം, മേക്കപ്പ് — അനൂപ് സാബു, പ്രൊഡക്ഷൻ കൺട്രോളർ- ഫെബിൻ അങ്കമാലി, പി.ആർ.ഒ- അയ്മനം സാജൻ സജി സോമൻ, ദിവ്യ, പ്രമോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട്, സോണിയ മൽഹാർ, ടോജോ ചിറ്റേറ്റുകളം, ദാസ് മാരാരിക്കുളം, ജോൺ ഡാനിയേൽ കുടശ്ശനാട്, ജബ്ബാർ ആലുവ, ലൗലിബാബു, സുമിനി മാത്യു, ഹർഷ ഹരി, സുനിമോൾ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.

അയ്മനം സാജൻ

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.