22 February 2026, Sunday

Related news

February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 16, 2026
February 15, 2026
February 8, 2026
February 8, 2026
February 7, 2026
February 6, 2026

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇഡി നോട്ടീസ്

Janayugom Webdesk
കൊച്ചി
August 13, 2023 1:40 pm

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇഡിയുടെ നോട്ടീസ്. ആഗസ്റ്റ് 18ന് കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കി.

കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും. ഐജി ലക്ഷ്മണിനോട് നാളെയും റിട്ട. ഡിഐജി സുരേന്ദ്രനോട് ബുധനാഴ്ചയും ഹാജരാകാനാണ് നിര്‍ദേശം.

കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. മോൺസന് പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നതായും പരാതിക്കാർ പറയുന്നു.

Eng­lish sum­ma­ry; Arche­ol­o­gy finan­cial fraud case: ED notice to K Sudhakaran
you may also like this video;

Kerala State - Students Savings Scheme

TOP NEWS

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.