6 January 2026, Tuesday

Related news

January 6, 2026
January 6, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യംചെയ്യും

Janayugom Webdesk
കൊച്ചി
August 22, 2023 8:58 am

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ 18ന് ഹാജരാകാന്‍ സുധാകരനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അന്ന് ഹാജരായില്ല. ഇന്ന് ഹാജരാകാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിച്ചിരുന്നു. മോന്‍സണില്‍ നിന്ന് കെ സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ .ഇതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ എന്നിവര്‍ക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ സുരേന്ദ്രന്‍ മാത്രമാണ് ഹാജരായത്. പുരാവസ്തു തട്ടിപ്പ് ഇടപാടില്‍ കള്ളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.

Eng­lish Sum­ma­ry: Arche­ol­o­gy Finan­cial Fraud Case; ED will ques­tion K Sud­hakaran today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.