6 December 2025, Saturday

Related news

November 12, 2025
November 10, 2025
November 8, 2025
November 7, 2025
November 3, 2025
October 31, 2025
October 28, 2025
October 25, 2025
October 24, 2025
October 20, 2025

അര്‍ജന്റീന — ഓസ്‌ട്രേലിയ ആവേശപ്പോര് നവംബര്‍ 17ന്

Janayugom Webdesk
കൊച്ചി
October 13, 2025 6:10 pm

മെസിപ്പടയുടെ കേരളത്തിലെ ആവേശപ്പോരിന്റെ തിയതി പ്രഖ്യാപിച്ചു.  കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതിയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 17നാണ് ഫുട്‌ബോളിന്റെ മിശിഹായും സംഘവും കേരള  മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്.

ദിവസങ്ങൾക്ക് മുൻപാണ്‌ കേരളത്തിലെത്തുന്ന അർജന്റീന ടീമിന് എതിരാളികളായി ഓസ്‌ട്രേലിയ ടീം എത്തുമെന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഇരു ടീമുകളുമാണ് ഏറ്റുമുട്ടിയത്. അന്ന് 2–1‑ന് അർജന്റീന കിരീടം  നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി. കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ഓസീസിന് ആശ്വാസമായി.

കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള്‍ സ്‌ക്വാഡിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിനെ നയിക്കാന്‍ മാര്‍ഗദര്‍ശിയായി ലയണൽ സ്‌കലോണിയും എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.