ആറു വര്‍ഷത്തിന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി അര്‍ജന്റീന. ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന തലപ്പത്തേക്ക് കുതിച്ചത്. ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് 1840.93 റേറ്റിങ് പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയിന്റുമാണുള്ളത്. 1834.21 റേറ്റിങ് പോയിന്റുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്.
അര്‍ജന്റീന ലോകകപ്പ് ജയിച്ചെങ്കിലും കഴിഞ്ഞ ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന വിജയിക്കുകയും ബ്രസീല്‍ അപ്രതീക്ഷിതമായി മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് റാങ്കിങ്ങില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ലോകകപ്പ്, ഫൈനലിസിമ, കോപ്പ അമേരിക്ക എന്നീ കിരീടങ്ങള്‍ അര്‍ജന്റീന നേടിയിരുന്നു. ബെല്‍ജിയം നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 101-ാം സ്ഥാനത്തെത്തി.
English Summary;Argentina beat Brazil to top the FIFA rankings
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.