കേരളത്തിന്റെ ഫുട്ബാൾ ആവേശത്തിന് നന്ദി രേഖപ്പെടുത്തി അർജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു അർജന്റീന ആരാധകരോടുള്ള നന്ദി രേഖപ്പെടുത്തിയത്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിലെ ആരാധകർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം കേരളത്തെ പ്രത്യേകം പരാമർശിക്കുകയായിരുന്നു.
‘താങ്ക് യു ബംഗ്ലാദേശ്. താങ്ക് യു കേരള, ഇന്ത്യ, പാകിസ്താൻ. നിങ്ങളുടെ പിന്തുണ അതിശയിപ്പിച്ചു’ ‑അർജന്റീന ടീം ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിൽ നിന്നുള്ള വിജയാഘോഷ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഫുട്ബാൾ ആവേശം ഇത്തവണയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത് നേരത്തെ അർജന്റീന ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Thank you Bangladesh
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ—
Selección Argentina
(@Argentina) December 19, 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.