
കല്ലിയൂരിൽ റിട്ടയേഡ് പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫായ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. കല്ലിയൂർ സ്വദേശിനി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനും റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനുമായ അജയകുമാർ(51) ആണ് പ്രതി.
ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ അജയകുമാറിൻ്റെ കൈയ്യിലിരുന്ന മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിനെ തുടർന്ന് വിജയകുമാരി മകനെ വഴക്കു പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്.
വഴക്കിനിടെ പ്രകോപിതനായ അജയകുമാർ, വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുകൾ മുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജയകുമാർ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.