6 January 2026, Tuesday

Related news

January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025

രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതിയില്‍ വാദം; നിയമപരമായി നിലനില്‍ക്കില്ലെന്ന് കേരളം

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2025 1:12 pm

സംസ്ഥാന നിയമസഭകല്‍ പാസാക്കിയ ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിതന് എതിരായ രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നു. റഫറന്‍സ് നിലനില്‍ക്കുമോ എന്നതിലാണ് ആദ്യം പ്രാഥമിക വാദം. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതലയെന്ന് കേരളം വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്ന് തമിഴ്നാടും വാദിച്ചു.

റഫറൻസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായത്തിൽ എന്ന് കേരളം വാദിച്ചു. സുപ്രീം കോടതിയുടെ ഒരു വിധി ആർട്ടിക്കിൾ 141 പ്രകാരം നിയമമാണ്. ആ നിയമത്തിന് വിധേയരാണ് എല്ലാവരും എന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. 

മനു അഭിഷേക് സിംഗ്വിയാണ് തമിഴ്നാടിനായി സുപ്രിംകോടതിയിൽ ഹാജരായത്. റഫറൻസ് നിലനിൽക്കാത്ത ഒരു ഡിവിഷൻ ബെഞ്ച് വിധി കാണിച്ചു തരാൻ ചീഫ് ജസ്റ്റിസ്‌ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. തമിഴ്നാട് വിധിയിൽ മാറ്റം വരുത്താതെ ഒരു മാർഗ്ഗം കണ്ടെത്തണമെന്ന് തമിഴ്നാട് ആവശ്യം ഉന്നയിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് കേരളം വാദിച്ചു. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം എന്നും കേരളം പറഞ്ഞു. 

റഫറന്‍സ് അയക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. വിധിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് തോന്നിയതിനാലാണ് രാഷ്ട്രപതി റഫറൻസ് നൽകിയതെന്നും ഭരണഘടനാപരമായ പ്രശ്നമുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. രാഷ്ട്രപതി അയച്ച റഫറൻസുകൾക്ക് സുപ്രീംകോടതി മറുപടി നൽകിയിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.