
പുതപ്പിനെ ചൊല്ലി ഓടുന്ന ട്രെയിനിനുള്ളിലുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ ജിഗര്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ റെയില്‍വേ അറ്റന്‍ഡര്‍ സുഹൈവര്‍ മേമനെ പൊലീസ് അറസ്റ്റ് ചെയ്തു. അവധി ആഘോഷത്തിനായി ഗുജറാത്തിലെ സബര്‍മതിയിലുള്ള വീട്ടിലേക്ക് സൈനികന്‍ പോകുകയായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂര്‍ സ്റ്റേഷനില്‍ നിന്ന് 19224 ജമ്മു താവി – സബര്‍മതി എക്‌സ്പ്രസിന്റെ ബി4 എസി കോച്ചിലാണ് സൈനികന്‍ യാത്ര ചെയ്തത്. ട്രെയിന്‍ പുറപ്പെട്ടതോടെ ജിഗര്‍ ചൗധരി കമ്പിളിപുതപ്പിനും ഷീറ്റിനും ആവശ്യപ്പെട്ടു. എന്നാല്‍ റെയില്‍വേ നിയമങ്ങള്‍ പ്രകാരം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അറ്റന്‍ഡര്‍ വിസമ്മതിക്കുകയും ഇത് പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു.
ഇതാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. അറ്റന്റര്‍ ചൗധരിയെ കാലില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റതോടെ സൈനികന്റെ ധമനി മുറിയുകയും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചെന്നുമാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്കയായിരുന്നു. കരാറുകരാന്‍ മുഖേനെയാണ് അറ്റന്റ് നിയമിച്ചതെന്നും പ്രതിയായ ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതായും റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റെയില്‍വേ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.